ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമുകളിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റാ ശ്രമം തുടരുന്നു..

ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമുകളിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റാ ശ്രമം തുടരുന്നു..

ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ടീമുകളിലേക്കുള്ള റൊണാൾഡോയുടെ കൂടുമാറ്റാ ശ്രമം തുടരുന്നു..
(PIC credit :Twitter)

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ്‌ വിടാൻ ഒരുങ്ങുകയാണെന്നുള്ളത് പല തവണ പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തതാണ്. എന്നാൽ താരം പ്രതീക്ഷച്ചത് പോലെ ട്രാൻസ്ഫർ മാർക്കറ്റിൽ താരത്തിനെ സ്വന്തമാക്കാൻ ക്ലബ്ബുകൾ രംഗത്ത് വന്നില്ല. അത് കൊണ്ട് താരത്തിന്റെ ഏജന്റായ ജോർജെ മെൻഡസ് താരത്തെ  ചാമ്പ്യൻസ് ലീഗ് ക്ലബ്ബിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട്‌ പ്രകാരം റൊണാൾഡോയെ ഇറ്റാലിയൻ ക്ലബ്ബായ നാപോളിക്ക്‌ നിലവിൽ ഏജന്റായ ജോർജെ മെൻഡസ് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ നാപോളി ഈ ഓഫർ സ്വീകരിക്കുമോ എന്ന കണ്ടറിയണം.നിലവിൽ താരത്തിന് യുണൈറ്റഡിൽ ഒരു വർഷത്തെ കൂടി കരാർ ഉണ്ട്.

ഈ സീസണിൽ താരത്തിന്റെ ഫസ്റ്റ് ഇലവണിലെ സ്ഥാനം വരെ യുണൈറ്റഡിൽ നഷ്ടമായിരിക്കുകയാണ്. താരം കളിച്ച മത്സരങ്ങളിൽ നിന്ന് ഒന്നും വലിയ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല.കൂടുതൽ കായിക വാർത്തകൾക്കായി "xtremedesportes" പിന്തുടരുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here